ആകാശത്ത് തീഗോളം; പെട്ടന്ന് അപ്രത്യക്ഷമായി; ആശങ്കയോടെ ജനങ്ങള്‍…

ആ ദുരൂഹവസ്തു അപ്രത്യക്ഷമായി. യുകെയിലെ കേംബ്രിഡ്ജ്‌ഷൈറില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടു മണിയോടെയാണ് ഈ സംഭവം ദൃശ്യമായത്. അത് വാല്‍നക്ഷത്രമല്ലെന്നാണ് കണ്ടവര്‍ പറഞ്ഞത്. വാല്‍നക്ഷത്രത്തേപ്പോലെയല്ല വളരെ പതിയെയാണ് സഞ്ചരിച്ചത്. ചെറുതും മെലിഞ്ഞതുമായ എന്തോ വസ്തുവാണ് അതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓറഞ്ച് നിറത്തില്‍ തിളങ്ങുന്ന വസ്തു ആയിരുന്നു അതെന്നായിരുന്നു അവര്‍ വിശദീകരിക്കുന്നത്.

ഒരാള്‍ അതിന്റെ ചിത്രം പകര്‍ത്തിയത് മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നിട്ടുണ്ട്. താഴേക്ക് വീഴുന്നതിനിടെ അത് കത്തിയമര്‍ന്നുവോയെന്ന് വ്യക്തമല്ല. പക്ഷെ 20 മിനിറ്റിന് ശേഷം അപ്രത്യക്ഷമായി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബഹിരാകാശ പേടകങ്ങളുടെ അവശിഷ്ടങ്ങളോ മറ്റോ ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

pathram:
Leave a Comment