രാജ്യത്ത് കൊറോണ അതിവേഗം വ്യാപിക്കുന്ന 5 സംസ്ഥാനങ്ങള്‍ ഇവയാണ്…

രാജ്യത്ത് പൊതുവേ കൊറോണ വൈറസ് വ്യാപന നിരക്ക് കുറവാണെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ അതിവേഗ രോഗ വ്യാപനം ഉണ്ടെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരില്‍ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ഭരണ പ്രദേശ ങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുകയാണ്.

അതേസമയം, രാജ്യത്ത് സമൂഹവ്യാപനം ഉണ്ടെന്ന തരത്തില്‍ ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐസിഎംആറിന്റേതായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് വന്നു. നിരവധി പേര്‍ക്ക് ഒരേ സമയത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് സമൂഹവ്യാപനമല്ലെന്നാണ് രോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇതിന് പിന്നാലെ പഞ്ചാബില്‍ സമൂഹവ്യാപനം ഉണ്ടെന്ന തരത്തില്‍ ഇന്നലെ റിപ്പേര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പഞ്ചാബില്‍ സമൂഹ വ്യാപനം നടന്നെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും രാജ്യത്ത് എങ്ങും സമൂഹവ്യാപനമോ സാധ്യതയോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

അതിനിടെ ഏപ്രില്‍ 14 ന് ശേഷം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുള്‍പ്പെടെ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമാകുന്നത്.
കോവിഡ് ഹോട്ട് സ്‌പോട്ടുകളെന്ന് അനുമാനിക്കുന്ന ജില്ലകളിലും സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും മറ്റുള്ള സ്ഥലങ്ങളില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇളവുകള്‍ വരുത്തിയാലും അന്താരാഷ്ട്ര ആരോഗ്യ മാര്‍നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നുമാണ് സൂചനകള്‍. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയേക്കുമെന്നും സൂചനകളുണ്ട്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ തീരുമാനമുണ്ടാകും. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ചില സംസ്ഥാനങ്ങള്‍ അനുകൂല നിലപാടിലാണ്. പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാം, എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment