ലോക് ഡൗണ്‍; സാമ്പത്തിക പ്രഖ്യാപനങ്ങള്‍ വന്നേക്കും

ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികള്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ലോക്ഡൗണ്‍ ഓരോ മേഖലയെയും ഏതു തോതില്‍ ബാധിച്ചു, തിരിച്ചുപോക്കിന് എത്ര സമയമെടുക്കും, അതിന് എന്തൊക്കെ നടപടികള്‍ വേണ്ടിവരും തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ ലോക്ഡൗണിനു ശേഷം ഉദ്ദേശിക്കുന്ന നടപടികള്‍ പ്രഖ്യാപിക്കൂ. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പല നടപടികളും 3 മാസത്തേക്കാണ്. ഈ കാലാവധി നീട്ടുന്നതുകൊണ്ടു ഗുണമുണ്ടോയെന്നും പഠിക്കും.
ഐസിഎംആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രില്‍ 2ന് 7900 പേരുടെ സാംപിളാണ് പരിശോധിച്ചത്.

അതേസമയം ലോക്ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഉള്‍പ്പെടുത്തി രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി കത്ത് നല്‍കി.

രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ പാക്കേജില്‍ ഉള്‍പ്പെടുത്തണം. അതിഥി തൊഴിലാളികള്‍, ദിവസ വേതനക്കാര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട – ഇടത്തരം വ്യവസായികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കും സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

pathram:
Leave a Comment