പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം, എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്ന് മോഹന്‍ലാല്‍. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു.
‘രാജ്യം മുഴുവന്‍ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്!ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. ഇന്ന് വൈകിട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കല്‍ കാംപെയ്ന്‍ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്പില്‍ ഏവരും വിളക്കുകള്‍ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിന്‍ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.’–മോഹന്‍ലാല്‍ പറഞ്ഞു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച(ഏപ്രില്‍ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നും ലഭിക്കുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജോയ് മാത്യു, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക കെ.എസ്. ചിത്ര അടക്കമുള്ളവര്‍ കഴിഞ്ഞദിവസം തന്നെ പിന്തുണയുമായി എത്തിയിരുന്നു.
നേരത്തെ മോദിയുടെ ആഹ്വാനം ഏറ്റെടുത്തതിന് മോഹന്‍ലാലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കയ്യടിച്ചാല്‍ കൊറോണ നശിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്ന് പറഞ്ഞായിരുന്നു വിമര്‍ശനവും ട്രോളുകളും നിറഞ്ഞത്. ഇത്തവണ മോദി ദീപം തെളിയിക്കാന്‍ പറഞ്ഞപ്പോഴും മോഹന്‍ലാലിനെ ട്രോള്‍ ചെയ്യാന്‍ നിരവധി പേരെത്തിയിരുന്നു. എന്നാല്‍ ഈ ട്രോളുകളിലൊന്നും തളരില്ലെന്ന നിലപാടാണ് മോഹന്‍ലാലിന്റെ വീഡിയോയില്‍നിന്ന് മനസിലാകുന്നത്… ഇതിന് പിന്നാലെ വരുന്ന ട്രോളുകള്‍ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Leave a Comment