വീണ്ടും കയ്യടി; പിണറായിക്ക് അഭിനന്ദനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല. കേരളത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ഓം ബിര്‍ല പറഞ്ഞു. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ഓം ബിര്‍ല അഭിനന്ദനം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേരളത്തിന്റെ ഇടപെടല്‍ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വൈറസ് വ്യാപനത്തിന്റെ നിരക്കുയര്‍ന്നിട്ടും കോവിഡ് മരണം ഫലപ്രദമായി ചെറുക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയും ചെയ്തു.

pathram:
Related Post
Leave a Comment