ലോക് ഡൗണ്‍ കാലത്ത് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കോവിഡ്, കൊറോണ എന്ന് പേരിട്ടു

ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച തങ്ങളുടെ ഇരട്ട കുട്ടികള്‍ക്ക് കോവിഡ് എന്നും കൊറോണയെന്നും പേരിട്ട് ചത്തീസ്ഖഢ് ദമ്പതികള്‍. ഈ രണ്ടുവാക്കുകള്‍ ജനങ്ങളില്‍ പേടി ഉളവാക്കുന്നതാണെങ്കിലും മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങളുടെ പ്രതീകമായാണ് തങ്ങളുടെ ആണ്‍ കുട്ടിക്കും പെണ്‍കുട്ടിക്കും ഇങ്ങനെത്തന്നെ പേരിട്ടിരിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി വര്‍മ്മയാണ് ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയിച്ചത്.

വളരെയധികം കഷ്ടപ്പാട് സഹിച്ചാണ് ആ ദിനം കടന്നുപോയത്. ആയതിനാല്‍ അത് എന്നും ഓര്‍മ്മയിലുണ്ടാകണം. വൈറസ് ജീവന് ഭീതിയുണര്‍ത്തിയെങ്കിലും ശുചിത്വം പാലിക്കാന്‍ ഏവരെയും അത് നിര്‍ബന്ധിതരാക്കി. അതുകൊണ്ടാണ് ഈ പേരുകളെക്കുറിച്ച് ആലോചിച്ചത്. പ്രീതി പറയുന്നു.

മാര്‍ച്ച് 27നാണ് എനിക്ക് വേദന വന്നുതുടങ്ങിയത്. ലോക്ക് ഡൌണ്‍ ആയതിനാല്‍ വാഹനങ്ങളൊന്നും ലഭിച്ചിരുന്നില്ല. കിട്ടിയ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ പലയിടത്തും പൊലീസ് തടഞ്ഞു. പക്ഷെ, അവസ്ഥയറിഞ്ഞപ്പോള്‍ അവര്‍ വിട്ടയച്ചു. ആശുപത്രിയിലെത്തിച്ച് 45 മിനിറ്റിനകം ഡെലിവറി സംഭവിച്ചു. പ്രീതി കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment