ഇന്നും നാളെയും മലയാളികള്‍ ശ്രദ്ധിക്കണം; പ്രത്യേകിച്ച് ഈ നാല് ജില്ലകളില്‍ ഉള്ളവര്‍….

കൊച്ചി: കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ ഇന്നും (3,4) നാളെയും താപതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചൂട് പതിവിലും 3 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാനാണു സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

തൃശൂരിലെ വെള്ളാനിക്കരയില്‍ ഇന്നലെ ചൂട് 40 ഡിഗ്രിയോടടുത്തെത്തി. കേരളത്തിലെ പല ജില്ലകളിലും 38 ഡിഗ്രിയും കടന്ന് ചൂടേറിയ ദിനമായിരുന്നു ഇന്നലെ. അതേസമയം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനല്‍ മഴയ്ക്കുസാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

pathram:
Related Post
Leave a Comment