ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ ജയിലിലടയ്ക്കണം; രണ്ട് വര്‍ഷം വരെ തടവുശിക്ഷ

കൊറോണ വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്രം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും, ഡോക്ടര്‍മാരോ, ആരോഗ്യ പ്രവര്‍ത്തകരോ ആക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമ പ്രകാരം ശിക്ഷ നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

പണത്തിനായി തെറ്റായ അവകാശവാദം ഉയര്‍ത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ നല്‍കണം. തെറ്റായ മുന്നറിയപ്പുകളോ പരിഭ്രാന്തി പരത്തുകയോ ചെയ്താല്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാം. നിയമ ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയത്.

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തടസപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. ഇതുവഴി ആര്‍ക്കെങ്കിലും മരണം സംഭവിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. നേരത്തെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു.

pathram:
Related Post
Leave a Comment