കൊറോണ മരണം ; അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പോത്തന്‍കോട് പഞ്ചായത്തില്‍ 3 ആഴ്ച പൂര്‍ണ ക്വാറന്റീന്‍ പ്രഖ്യാപിച്ചിരുന്നു. അബ്ദുല്‍ അസീസിന്റെ നാട്ടുകാര്‍ എല്ലാവരും മൂന്നാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

പോത്തന്‍കോട് പഞ്ചായത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ അരിയോട്ടുകോണം, മേലേമുക്ക് പ്രദേശങ്ങളിലും ക്വാറന്റീന്‍ ബാധകമാണ്. അണ്ടൂര്‍കോണം പഞ്ചായത്തില്‍ പോത്തന്‍കോടിനോടു ചേര്‍ന്ന പ്രദേശത്തും ക്വാറന്റീന്‍ പ്രഖ്യാപിച്ചു. അതേസമയം 60 വയസ്സു കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറമ്പലത്ത് അബ്ദുല്‍ അസീസ്(68) ഇന്നലെ അര്‍ധരാത്രിയാണ് മരിച്ചത്.

ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് രോഗവും ഉണ്ടായിരുന്നു, കഴിഞ്ഞ അഞ്ചുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്, ചികില്‍സയിലായിരിക്കെ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങിയിരുന്നു. വിദേശബന്ധമോ രോഗികളുമായി സമ്പര്‍ക്കമോ പുലര്‍ത്തിയിട്ടില്ലാത്ത അബ്ദുല്‍ അസീസിന് വൈറസ് ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ല

pathram:
Leave a Comment