നിസാമുദ്ദീനില്‍ പോയ ആലപ്പുഴക്കാരെ തെരയുന്നു

നിസാമുദ്ദീനിലെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തവരില്‍ ആലപ്പുഴ സ്വദേശികളും. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവില്‍ ജാഗ്രത ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്. ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിക്ക് പോയ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ് .

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തിരിച്ച് വന്ന സംഘത്തെ സ്‌റ്റേഷനില്‍ പ്രാഥമിക പരിശോധനയും നടത്തിയിരുന്നു. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതലും കായംകുളം സ്വദേശികളാണ്. മുഴുവനാളുകളെയും കണ്ടെത്താന്‍ ഉള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

pathram:
Related Post
Leave a Comment