മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍ അധികം പാസുകളും ലഭിക്കില്ല.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാര്‍ഗം മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതിഎക്‌സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിശ്ചിത അളവിലാകും മദ്യം നല്‍കുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കുകയും വേണം.

ഉത്തരവിന്റെ വിശദാംശങ്ങള്‍

ഇ.എസ്.ഐ. അടക്കമുളള പി.എച്ച്.സി/ എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി/ സി.എച്ച്.സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമായി എത്തിച്ചേരുന്നവര്‍ ബന്ധപ്പെട്ട ആശുപത്രികളില്‍ നിന്നും ഒ.പി. ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
പരിശോധിക്കുന്ന ഡോക്ടറുടെ പക്കല്‍നിന്നും പ്രസ്തുത വ്യക്തി ‘മഹരീവീഹ ംശവേറൃമംമഹ ട്യ/100011’ പ്രകടിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ട് നല്‍കുന്ന ഒരു രേഖ/അഭിപ്രായക്കുറിപ്പ് ഹാജരാക്കുന്ന പക്ഷം അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം വിതരണം ചെയ്യാവുന്നതാണ്.
ഇപ്രകാരം ഡോക്ടര്‍ നല്‍കുന്ന രേഖ/അഭിപ്രായകുറിപ്പ്, രോഗിയോ/രോഗി സാക്ഷ്യപ്പെടുത്തുന്ന മറ്റൊരാളോ സമീപത്തുളള എക്‌സൈസ് റേഞ്ച് ഓഫീസ് സര്‍ക്കിള്‍ ഓഫീസില്‍ ഹാജരാക്കണം.
ഇപ്രകാരം ലഭിക്കുന്ന രേഖ അഭിപ്രായ കുറിപ്പ് പരിഗണിച്ച്, ഹാജരാക്കുന്ന ആധാര്‍ കാര്‍ഡ് ഇലക്ഷന്‍ ഐ.ഡി, കാര്‍ഡ് െ്രെഡവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും അടിസ്ഥാനമാക്കി ഈ ഉത്തരവിനോടൊപ്പം അനുബന്ധമായി ഉള്‍ക്കൊള്ളിച്ചിട്ടുളള ഫോറത്തില്‍ (മദ്യം വിതരണം ചെയ്യുന്നതിനുളള പാസ്സ്, എക്‌സൈസ് റേഞ്ച് ഓഫീസ്/സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അനുവദിക്കേണ്ടതാണ്. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കുവാന്‍ പാടുള്ളതല്ല. പാസ് നല്‍കുന്ന മുറയ്ക്ക് അത് സംബന്ധിച്ച വിവരം ബന്ധപ്പെട്ട എക്‌സൈസ് ഓഫീസില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറെ അറിയിക്കേണ്ടതാണ്.
ഇപ്രകാരം പാസ് ലഭ്യമാകുന്ന വ്യക്തിക്ക്, ബന്ധപ്പെട്ട എക്‌സൈസ് ഓഫീസില്‍ നിന്നും സന്ദേശം ലഭിക്കുന്ന മുറയ്ക്ക്, അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (കങഎഘ) വിതരണം ചെയ്യുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ മേല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇതിനായി ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.
എക്‌സൈസ് വകുപ്പ് വിതരണം ചെയ്യുന്ന പാസ്സിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിനെ സംബന്ധിച്ച വിവരങ്ങള്‍ അതാതു ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കേണ്ടതാണ്. എക്‌സൈസ് വകുപ്പിന്റെ ഐ.ടി.സെല്‍, വിതരണം ചെയ്യുന്ന പാസ്സുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടതും, ഇരട്ടിപ്പും, മറ്റുതരത്തിലുളള ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പാക്കേണ്ടതുമാണ്.

pathram:
Related Post
Leave a Comment