കിറ്റില്‍ 16 ഇനങ്ങള്‍; 87 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും… കിറ്റില്‍ ഉള്‍പ്പെടുന്നത് ഇവയാണ്…

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റില്‍ 16 ഇനങ്ങള്‍. 87 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ 800 കോടിരൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഏപ്രില്‍ മാസത്തില്‍ ഘട്ടംഘട്ടമായി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണു നിലവില്‍ ആലോചിക്കുന്നത്. അല്ലെങ്കില്‍ സന്നദ്ധ സേന വഴി വീടുകളിലെത്തിക്കും. കിറ്റുകള്‍ വേണ്ടാത്തവര്‍ക്ക് അറിയിക്കാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്തും.

കിറ്റില്‍ ഉള്‍പ്പെടുത്തുന്ന സാധനങ്ങള്‍

സണ്‍ഫ്‌ലവര്‍ ഓയില്‍–1 കിലോ

ഉപ്പ്–1കിലോ

വെളിച്ചെണ്ണ–അര കിലോ

ആട്ട–2 കിലോ

റവ–1 കിലോ

ചെറുപയര്‍–1 കിലോ

കടല–1 കിലോ

സാമ്പാര്‍ പരിപ്പ്–കാല്‍ കിലോ

കടുക്–100 ഗ്രാം

ഉലുവ–100 ഗ്രാം

മല്ലി–100 ഗ്രാം

സോപ്പ്–(അലക്ക് സോപ്പ് ഉള്‍പ്പെടെ) 2

ഉഴുന്ന്–1 കിലോ

മുളക് പൊടി–100 ഗ്രാം

പഞ്ചസാര–1 കിലോ

തേയില–250 ഗ്രാം

pathram:
Leave a Comment