അത് കണ്ണില്‍പ്പൊടിയിടല്‍..!!! ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ല

വായ്പ്പകള്‍ക്ക് ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത് ഏറെ ആശ്വാസത്തോടെയായിരുന്നു രാജ്യത്തെ ജനങ്ങള്‍ കേട്ടത്. എന്നാല്‍ ഇതില്‍ പറയത്തക്ക ഗുണങ്ങളൊന്നും ലഭിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുള്ള മൂന്നു മാസത്തെ മോറട്ടോറിയം ഫലത്തില്‍ സാധാരണക്കാര്‍, കര്‍ഷകര്‍, ചെറുകിട -ഇടത്തരം വ്യവസായികള്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കൊന്നും കാര്യമായ ഗുണം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചടവിനായി നട്ടം തിരിയുന്നവരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ പുതിയ പ്രഖ്യാപനം ഉപകരിക്കൂവെന്നു സാന്പത്തിക വിദഗ്ധര്‍ പറഞ്ഞു.

അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ലക്ഷക്കണക്കിനു വരുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക വായ്പകളുടെ തവണ ജൂണ്‍ മുതല്‍ പലിശയോടെ അടയ്‌ക്കേണ്ടിവരും. ടേം ലോണുകളുടെ തിരിച്ചടവിനു ശേഷിക്കുന്ന തുകയുടെ പലിശ ബാങ്കുകളിലേക്കു ശേഖരിക്കപ്പെടും. കൃത്യസമയത്ത് തവണ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കാണ് മോറട്ടോറിയത്തിന്റെ ഗുണം ലഭിക്കുക.

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെയുള്ള എല്ലാ വായ്പകളുടെയും പ്രതിമാസ തിരിച്ചടവിനു മൂന്നു മാസം കൂടുതല്‍ കാലാവധി കിട്ടുമെങ്കിലും പലിശയില്‍ ഇളവില്ല. മുതല്‍ തിരിച്ചടവിന് ദീര്‍ഘകാല അവധി പ്രതീക്ഷിച്ചവരും നിരാശരായി. തിരിച്ചടവു മുടങ്ങിയാലുള്ള പിഴപ്പലിശ ഈടാക്കില്ലെന്നു മാത്രം.

മോറട്ടോറിയം കാലത്തെ പലിശ തട്ടിക്കിഴിക്കുമെന്ന് വായ്പയെടുത്തവരെല്ലാം ആഗ്രഹിച്ചിരുന്നു. എന്നാല്‍ പലിശയിളവ് ഉണ്ടായിരിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. പലിശകൂടി കൂട്ടിയായിരിക്കും നീട്ടിവച്ച മാസഗഡു തിരിച്ചടയ്‌ക്കേണ്ടത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment