മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചവിവരമറിഞ്ഞ് അമ്മ ഹൃദയാഘാതംമൂലം മരിച്ചു

കുവൈറ്റ്: മകന്റെ വേര്‍പാടിന്റെ വാര്‍ത്തയറിഞ്ഞ അമ്മയും ഹൃദയാഘാതംമൂലം മരിച്ചു. അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചത് . വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോള്‍ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ ഇപ്പോള്‍ മൃതദേഹം നാട്ടിലയക്കാനും കഴിയുന്നില്ല. രഞ്ജുവിന്റെ ഭാര്യ ജീനയും അദാന്‍ ആശുപത്രിയില്‍ നഴ്‌സാണ്. മകള്‍: ഇവാഞ്ജലീന എല്‍സ. അബൂഹലീഫയിലായിരുന്നു താമസം.

pathram:
Related Post
Leave a Comment