ഹോസ്റ്റല്‍ പൂട്ടി; ലോക് ഡൗണില്‍ പെട്ട പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി; പീന്നീട് സംഭവിച്ചത് കൂട്ടബലാത്സംഗം

രാജ്യമെങ്ങും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവിധ വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ നിന്ന് പുറത്തുവരുന്നത് ലോക്ഡൗണില്‍പെട്ട പതിനാറുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ ധുംകയില്‍ അറസ്റ്റില്‍. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. വഴിയില്‍ വച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഈ മാസം 24 നായിരുന്നു സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് യാത്ര തിരിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കി.

pathram:
Related Post
Leave a Comment