ഒടുവില്‍ കൊല്ലം ജില്ലയിലും കൊറോണ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്കജില്ലകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തപ്പെട്ടപ്പോള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ആശ്വാസത്തിലായിരുന്നു കൊല്ലം ജില്ലക്കാര്‍. എന്നാല്‍ ആ ആശ്വാസം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് നല്ല ദിവസമേ അല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment