കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 6 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി 22 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്‍ട്രോള്‍ റൂമിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 മണി വരെ 111 ഫോണ്‍ വിളികളാണ് എത്തിയത്.
രാത്രിയെത്തിയ ഭൂരിഭാഗം വിളികളും അതിഥി തൊഴിലാളികളില്‍നിന്നാണ്. ഭക്ഷണം സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് കൂടുതല്‍ വിളികളും. ഇവര്‍ക്കെല്ലാം അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍ നല്‍കി. 25ന് കോവിഡ് സ്ഥിരീകരിച്ച 37 വയസ്സുകാരന്‍ സന്ദര്‍ശനം നടത്തിയ ബാങ്കില്‍ പോയിട്ടുണ്ട് നിരീക്ഷണത്തില്‍ കഴിയാണോ എന്ന് ചോദിച്ചും വിളികളെത്തി. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 4 കപ്പലുകളിലെ 102 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.
Leave a Comment