കൊറോണ വൈറസ് വ്യാപനം ഓരോദിവസവും അനിയന്ത്രിതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചു. ഇന്നലെ അര്‍ദ്ധരാത്രി 11.45ഓടെ ലോകത്തൊട്ടാകെ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (5,10,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 5,31,860 പേരിലേക്കെത്തി. ഈ സമയം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 24057 പേര്‍ മരിച്ചു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍കലാശാലയാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ അവലോകനം ചെയ്തിരിക്കുന്നത്.
അവരുടെ കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്തിയത് വെറു രണ്ടു ദിവസത്തിനുള്ളിലാണ്. 170 രാജ്യങ്ങളില്‍ നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ തോത് ലോകരാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധരെ ഒന്നടങ്കം ഞെട്ടിപ്പിപ്പിക്കുന്നതാണ്. 2019 ഡിസംബര്‍ 31ന് കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യത്തെ ഒരു ലക്ഷംപേരിലേക്കെത്താന്‍ 67 ദിവസമെടുത്തു. അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗമെത്തിയത് 11 ദിവസംക്കൊണ്ടാണ്. നാല് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കെത്തി. മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്കെത്തിയത് മൂന്ന് ദിവസത്തിനുള്ളില്‍. ഇപ്പോഴിതാ അഞ്ച് ലക്ഷത്തിലേക്കെത്തിയിരിക്കുന്നത് വെറും രണ്ടു ദിവസംക്കൊണ്ട് മാത്രം.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ന് പുലര്‍ച്ചയോടെ അമേരിക്ക ഇറ്റലിയേയും ചൈനയേയും മറികടന്ന് ഒന്നാമതെത്തുകയുമുണ്ടായി. ലോകമെമ്പാടുമുള്ള മരണനിരക്ക് വ്യാഴാഴ്ച രാത്രി 11.45 വരെ 22,993 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 8.40 ആയപ്പോഴേക്കും ഇത് 24,057 ലേക്കെത്തി.
ചൈനക്ക് പുറത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത് യുഎസ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍കലാശാലയുടെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ 727 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 20 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് 19 പേരാണ് മരിച്ചത്. 633 പേര്‍ രോഗബാധിതരായുണ്ട്.
Leave a Comment