രാഷ്ട്രീയക്കാര്‍ പുറത്തിറങ്ങിയാലും വിടില്ല

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വകവയ്ക്കാതെ റോഡില്‍ എത്തുന്നവരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉണ്ട്. നിയമം ലംഘിച്ച് എത്തുന്നവര്‍ കൈയോടെ പോലീസിന്റെ പിടിയിലായി.

വര്‍ക്കലയില്‍ പോലീസ് പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ച് എത്തിയതിന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെ പോലീസ് കേസെടുത്തു. പാറശാലയില്‍ കൂട്ടംകൂടിയ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിട്ട എസ്‌ഐക്കും പോലീസുകാര്‍ക്കും ഡിഐജി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി.

pathram desk 2:
Related Post
Leave a Comment