ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ പുതിയ വീട് നല്‍കാം; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കൈയ്യടി…

കൊച്ചി: പാലുകഴിഞ്ഞിട്ട് രണ്ടുമാസം, മൂന്നു മുറിയുള്ള ഇരുനില വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധതയറിയിച്ച് ഒരു യുവാവ്. ഫേസ്ബുക്ക് വഴിയാണ് ഫസലു റഹ്മാന്‍ എന്ന യുവാവ് ഇക്കാര്യം അറിയിച്ചത്. എറണാകുളം പള്ളിക്കരയിലെ തന്റെ പുതിയ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുന്നു. കൊച്ചിന്‍ ഫുഡ്‌സ് റിലീഫ് ആര്‍മിയുടെ നതൃത്വത്തില്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും എത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് ഈ യുവാവ്.

ലോകം ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ ഇത്തരം കാഴ്ചകള്‍ കൂടുതല്‍ കരുത്തു പകരുകയാണ് ചുറ്റുമുള്ളവര്‍ക്ക്്. കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലാണ് ഫസലു ഇപ്പോള്‍ താമസിക്കുന്നത്.

ഫസലു റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്;

‘വളരെ ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോകുന്നത്. ഏതെങ്കിലും കാരണവശാല്‍ നമ്മുടെ നാട്ടില്‍ കോവിഡ് 19 അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെങ്കില്‍ ഐസൊലേഷനു സ്ഥലപരിമിതി ഒരു വെല്ലുവിളിയാവുകയാണെങ്കില്‍ അത്യാവശ്യമുള്ളവര്‍ക്ക് മൂന്ന് ബെഡ്‌റൂം ഉള്ള എറണാകുളം പള്ളിക്കരയിലുള്ള എന്റെ വീട് വിട്ടു തരുവാന്‍ തയ്യാറാണ്. ഭക്ഷണത്തിനു വേണ്ട ക്രമീകരണങ്ങള്‍ ഞാന്‍ വളരെ അടുത്ത് കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന കെ ആര്‍ എ പോലുള്ള സംഘടനകളിലൂടെ ആ സമയം ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
(പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂ. വളരെ കുറച്ചു ദിവസമേ ഈ വീട്ടില്‍ താമസിച്ചിട്ടുള്ളു. ഈ സൗകര്യം ദുരൂപയോഗപ്പെടില്ല എന്നു വിശ്വസിക്കുന്നു… )

pathram:
Related Post
Leave a Comment