സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ ചെയ്യേണ്ടത്…

സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ പൊലീസിന് സത്യവാങ്മൂലം എഴുതി നല്‍കേണ്ടിവരുമെന്ന് ഡിജിപി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. സത്യവാങ്മൂലം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നല്‍കണം.

ടാക്‌സിയും ഓട്ടോയും (ഊബര്‍, ഓല ഉള്‍പ്പെടെ) അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ വാങ്ങാനും ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. അവശ്യ സര്‍വീസുകള്‍ക്ക് പാസ് നല്‍കും. പാസുകള്‍ വിതരണം ചെയ്യാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ ഷോപ്പ്, പലചരക്ക് കട, ഡാറ്റാ സെന്റര്‍, ഇന്റര്‍നെറ്റ്, ടെലികോം തുടങ്ങി സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതിയുള്ള മേഖലകളിലെ ജീവനക്കാര്‍ക്കാണ് പാസ് നല്‍കുന്നത്. മീഡിയ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പാസ് വേണ്ട. സ്ഥാപനങ്ങളുടെ തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചാല്‍ മതി. എല്ലാവരും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നു ഡിജിപി അഭ്യര്‍ഥിച്ചു.

pathram:
Leave a Comment