കൊറോണ: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ന്യൂഡല്‍ഹി : ലോക മഹായുദ്ധത്തേക്കാള്‍ പ്രതിന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൊറോണയെ നേരിടാന്‍ മാറ്റിവയ്ക്കണം. ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂര്‍ണമായും തെറ്റാണ്.
കൊറോണയില്‍ നിന്നു രക്ഷനേടാന്‍ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആശങ്ക സ്വാഭാവികം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളില്‍ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കുന്നതില്‍ ഇന്ത്യയും ശ്രദ്ധാലുവാണ്‌

pathram:
Leave a Comment