കേരളത്തെ അഭിനന്ദിച്ച് വീണ്ടും സുപ്രീകോടതി; മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് അറിയിക്കണമെന്നും കോടതി

ഡല്‍ഹി: കേരളത്തിന് വീണ്ടും അഭിനന്ദിച്ച് സുപ്രിംകോടതി. ഇത് രണ്ടാം തവണയാണ്‌കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ സുപ്രീം കോടതി പ്രശംസിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ ഈ നടപടിയെ ആണ് സുപ്രീം കോടതി അഭിനന്ദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.

കേരളത്തില്‍ ഉച്ച ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണ് എന്ന് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
നേരത്തെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികളെ സുപ്രീം കോടതി പ്രശംസിച്ചിരുന്നു. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കിയിട്ടുണ്ട്, രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പ്രതികളെ ഈ സെല്ലുകളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.

പുതുതതായി എത്തുന്ന പ്രതികളെ ആറ് ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം ആണ് സ്ഥിരം സെല്ലുകളിലേക്ക് മാറ്റുന്നത്, കേരളത്തിലെ ജയിലുകളും, തീഹാറും ഒഴികെ മറ്റൊരടുത്തതും ഈ സംവിധാനങ്ങള്‍ ഉള്ളതായി അറിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിച്ചിരുന്നു.

pathram:
Leave a Comment