തൃശ്ശൂര്‍ : കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ചികിത്സാ വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. കൊറോണയുള്ളവരെ ചികിത്സിക്കാമെന്ന് അറിയിച്ച് തൃശൂര്‍ പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയ മോഹന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്.
താനിവിടെ ചികിത്സയ്ക്ക് എത്തിയതല്ലെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നാണ് മോഹനനന്‍ വൈദ്യരുടെ വാദം. ഇയാള്‍ ആര്‍ക്കും ഇതുവരെ ചികിത്സ നല്‍കിയിട്ടില്ലെന്നതിനാല്‍ അറസ്റ്റു ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും സംഘവും എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്തു വരികയാണ്.
Leave a Comment