കൊറോണ: ഇന്ത്യയില്‍ മരണം കൂടുന്നു: രോഗബാധിതരുടെ എണ്ണം 125 ആയി, കടുത്ത ജാഗ്രത

മുംബൈ: ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചുള്ള ആദ്യ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ പോയി വന്ന ചികിത്സയില്‍ കഴിഞ്ഞിരുന്ന 64 കാരിയാണ് മരണമടഞ്ഞത്.

നേരത്തേ കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മുംബൈയിലെ കസ്തൂര്‍ബാ ഹോസ്പിറ്റിലിലാണ് മൂന്നാമത്തെ മരണം സംഭവിച്ചിരിക്കുന്നത്. ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് ഇന്ന് രാവിലെയായിരുന്നു മരണം. അതേസമയം കൊറോണ ബാധയെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്ത്യയില്‍ ഇതുവരെ 125 കൊറോണാ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തേ ഡല്‍ഹിയില്‍ ഒരു 68 കാരിയും കര്‍ണാടകയില്‍ 74 കാരനുമായിരുന്നു ഇന്ത്യയില്‍ മുമ്പ് മരണമടഞ്ഞവര്‍. ഐസൊലേഷനില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങുന്നതാണ് പ്രതിസന്ധി. ഇത് തടയാന്‍ ഐസൊലേഷന്‍ എന്നെഴൂതിയ 14 ദിവസത്തേക്ക് പോകാത്ത മഷി ഉപയോഗിച്ച് രോഗികളുടെ കൈപ്പത്തിയില്‍ സ്റ്റാമ്പ് പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ക്വാറന്റൈ്ന്‍ ലംഘിക്കുവര്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ എല്ലാ കോളേജുകളിലെയും പരീക്ഷകള്‍ മാറ്റിയിരുന്നു. മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മതപരമായ പരിപാടികള്‍ മാറ്റി വെയ്ക്കാനും അദ്ധ്യക്ഷന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രശസ്തമായ ദിദ്ധിവിനായക ക്ഷേത്രം ഉള്‍പ്പെടെയുള്ളവ അടച്ചിടുകയും ചെയ്തു. മാര്‍ച്ച് 29 ന് നടക്കേണ്ടതായ 1,570 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ മാറ്റി വെയ്ക്കാമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും ആരാഞ്ഞിട്ടുണ്ട്. ക്വാറന്റൈ്ന്‍ ലംഘിക്കുവര്‍ക്കെതിരെ കേസെടുക്കും.

pathram:
Related Post
Leave a Comment