സിദ്ധാര്‍ഥയുടെ മരണം : കോഫി ഡേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 2000 കോടി രൂപ കാണാതായി

ബെംഗളൂരു: ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കോഫി ഡേ എന്റര്‍െ്രെപസസ് സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യ. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ സിദ്ധാര്‍ഥ ജീവനൊടുക്കിയത്.

സിദ്ധാര്‍ഥയുടെ മരണത്തിനു പിന്നാലെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 270 മില്യന്‍ യു.എസ്. ഡോള(ഏകദേശം രണ്ടായിരം കോടിയോളം രൂപ)റിന്റെ കുറവാണ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനുടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോഫി ഡേ എന്റര്‍പ്രൈസസും സിദ്ധാര്‍ഥയുടെ മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു. സിദ്ധാര്‍ഥയുടെ വ്യക്തിപരവും ബിസിനസ് പരവുമായ നൂറുകണക്കിന് ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സമ്പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കെ, ഇപ്പോഴത്തെ പല കണ്ടെത്തലുകളിലും മാറ്റം വന്നേക്കാമെന്ന് വിഷയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

pathram:
Related Post
Leave a Comment