ഇതിനിടെ ഇങ്ങനെയും…!! കൊറോണ രോഗികളെ പരിശോധിച്ച നഴ്‌സുമാരെ ഇറക്കിവിട്ടു..!!

കോട്ടയം: കോവ്ഡ് 19 രോഗികളെ പരിചരിച്ച നഴ്‌സുമാരെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. വീട്ടുടമയാണ് നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മൂന്ന് മെയില്‍ നഴ്‌സുമാര്‍ക്കായിരുന്നു ഈ ദുരനുഭവം. എന്നാല്‍ ഇവര്‍ക്ക് താമസ സൗകര്യം ചെയ്തു കൊടുക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം വിഷയം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ഇവര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡിന് മുകളിലത്തെ നിലയിലെ റുമിലാണ് കഴിയുന്നത്.

മെഡിക്കല്‍ കോളേജിന് സമീപത്തെ വാടകവീട്ടിലെ മുകളിലത്തെ നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇന്ന് വീട്ടിലേക്ക് പോകുമ്പോള്‍ താഴത്തെ നിലയില്‍ താമിസക്കുന്ന വീട്ടുടമ നഴ്‌സുമാരോട് ഇനി ഇവിടെ താമസിക്കേണ്ടെന്ന് പറയുകയായിരുന്നു. കൊറോണാ ബാധിതരെയാണ് ഇവര്‍ ചികിത്സിക്കുന്നതെന്ന് ആരോ പറഞ്ഞ് വീട്ടുടമ അറിഞ്ഞതോടെയാണ് വീട്ടില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടത്. വൈറസ്ബാധ പടരുമെന്ന് പറഞ്ഞായിരുന്നു മൂന്നു പേരെയും വീട്ടുടമ ഇറക്കി വിട്ടത്.

പ്രശ്‌നം ഇവര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും കോളേജ് പ്രിന്‍സിപ്പലിനെയും അറിയിച്ചെങ്കിലും ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതരും എടുത്തത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് മെഡിക്കല്‍ കോളേജിലെ തന്നെ പൊട്ടിപ്പൊളിഞ്ഞ റൂമിലേക്ക് മാറേണ്ടി വന്നിരിക്കുകയാണ്. പ്രശ്‌നം ജില്ലാ ഭരണകൂടത്തിന് മുന്നിലും എത്തിയിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് താമസ സൗകര്യം ഉടന്‍ ഒരുക്കുമെന്നും മതിയായ ബോധവല്‍ക്കരണം നടത്തുമെന്നും ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ്.

അതിനിടെ സംസ്ഥാനത്ത് കൊറോണാ ബാധിതരുടെ കണക്കുകള്‍ ഏറുമ്പോള്‍ ആശ്വാസം പകര്‍ന്ന് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നു. ഇറ്റലിയില്‍ നിന്നും വന്ന ആളുടേത് ഉള്‍പ്പെടെ എറണാകുളത്ത് 54 പേരുടെ സാംപിളുകളും പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ ഇരുന്ന 10 പേരുടെ ഫലങ്ങളും നെഗറ്റീവായി. കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത് 17 കേസുകളിലാണ്.

pathram:
Leave a Comment