സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: ഇറ്റലിയില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ് രണ്ടുപേര്‍, ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടായി

സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴ!ഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്ന അമ്മയ്ക്കും മകള്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് എട്ടുപേരാണ് ചികിത്സയില്‍ കഴിയുന്നത്.

വടശേരിക്കരക്കാരായ അമ്മയ്ക്കും മകള്‍ക്കുമാണു കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നിയില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ് ഇരുവരും. ഇറ്റലിയില്‍നിന്നെത്തിയ ഇവര്‍ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു. ഇതോടെ പത്തനംതിട്ടയില്‍ മാത്രം 7 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

pathram:
Related Post
Leave a Comment