കൊറോണ; യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം നല്‍കി സൗദി

ദുബായ് : യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങമെന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി. അല്‍ബത്താ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് മടങ്ങാം.

ബഹ്‌റൈനുള്ള സൗദി പൗരന്മാര്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ, സൗദി അറേബ്യയില്‍ അഞ്ച് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 20 ആയി. മക്കയില്‍ ആദ്യ കൊറോണ ബാധ. അടുത്തിടെ രാജ്യത്തെത്തിയ ഈജിപ്ഷ്യന്‍ പൗരനാണ് മക്കിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.

pathram:
Leave a Comment