ഭര്‍ത്താവ് പണം അയക്കാത്തതില്‍ കുട്ടികളെ മര്‍ദിച്ച സംഭവം… ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അന്വേഷണത്തില്‍ തെളിഞ്ഞത് മറ്റൊരു സത്യം

ഇടുക്കി: അണക്കരയില്‍ കുട്ടികളെ മര്‍ദിച്ച സംഭവം നാടകമെന്ന് അമ്മ. വിദേശത്തുള്ള ഭര്‍ത്താവ് പണം അയയ്ക്കാത്തതിന് കുട്ടികളെ ഉപദ്രവിക്കുന്നതായി അമ്മ അഭിനയിക്കുകയായിരുന്നെന്ന് ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്ഥിരീകരിച്ചു.

വിദേശത്തുള്ള ഭര്‍ത്താവ് പണം നല്‍കാത്തതിനാല്‍ കുട്ടികളുടെ അനുമതിയോടെയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് അമ്മ മൊഴി നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വണ്ടന്‍മേട് പൊലീസ് അറിയിച്ചു. അതേസമയം, കുട്ടികളെ മര്‍ദിച്ചതില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുമെന്ന് സിഡബ്ല്യൂസി ചെയര്‍മാന്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment