കൊടുങ്ങല്ലൂര്‍ : സ്കൂളിലെ സെന്റ്ഓഫ് ആഘോഷങ്ങള്‍ പരിധിവിട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി. സെന്റ് ഓഫ് ആഘോഷത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് പൂസായി. കൊടുങ്ങല്ലൂര്‍ താലൂക്കിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മദ്യപിച്ച് സെന്റ് ഓഫിനെത്തിയത്.
നാനൂറോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസില്‍ നിന്ന് പടിയിറങ്ങുന്നത്. ആഘോഷം തുടങ്ങിയതോടെ ചിലര്‍ക്ക് നിലത്ത് കാലുറച്ചില്ല. സ്കൂളില്‍ നിന്ന് തൊട്ടടുത്ത കവല വരെ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പങ്കെടുത്ത ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളുടെയും വര്‍ണ്ണങ്ങള്‍ വിതറിയുമായിരുന്നു ഘോഷയാത്ര.
ചിലര്‍ രാവിലെ മുതല്‍ മദ്യം സേവിച്ചതോടെ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പറ്റാത്ത അയവസ്ഥ. പോസ്റ്റില്‍ ചാരി മറ്റ് ചിലര്‍.വിദ്യാര്‍ത്ഥികള്‍. ആഘോഷങ്ങള്‍ അതിരു വിട്ടതോടെ ബന്ധപ്പെട്ടവര്‍ കയ്പമംഗലം പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ ശാന്തരായത്.
രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ട് പോയത്.പതിനഞ്ച് വയസുള്ള കൗമാരങ്ങള്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകളില്‍ അന്ധം വിട്ട് നില്‍ക്കുകയാണ് നാട്ടുകാര്‍. വിദ്യാര്‍ത്ഥികളില്‍ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം വര്‍ദ്ധിക്കുന്നതിന് തെളിവായി മാറുകയായിരുന്നു ഈ സെന്റ് ഓഫാഘോഷം.
Leave a Comment