ക്രിപ്‌റ്റോ കറന്‍സിയുടെ നിരോധനം സുപ്രീം കോടതി റദ്ദ് ചെയ്തു

ക്രിപ്‌റ്റോ കറന്‍സി നിരോധനം റദ്ദ് ചെയ്ത് സുപ്രിംകോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസമില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമില്ലെന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

ഇടപാടുകളുടെ റിസ്‌ക് കണക്കിലെടുത്താണ് ക്രിപ്റ്റോ കറന്‍സികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ആര്‍ബിഐ വിശദീകരണം നല്‍കി. ക്രിപ്‌റ്റോകറന്‍സികളില്‍ 8,815 ഡോളറില്‍ വ്യാപാരമൂല്യമുള്ള ബിറ്റ്കോയിനാണ് മൂല്യമേറിയത്. 161 ബില്യണ്‍ ഡോളറാണ് ബിറ്റ്‌കോയിന്റെ മൊത്തം വിപണിമൂല്യം.

2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment