അസ്സം: കൗമാരക്കാരായ ഏഴു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 12കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അസ്സമിലെ ബിശ്വനാഥ് ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, ക്രൂരബലാത്സംഗത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കി.
വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിക്കാന്‍ കൊണ്ടുപോയ വീടിനടുത്തുള്ള കാട്ടിലെ മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്. കേസില്‍ ഏഴ് വിദ്യാര്‍ത്ഥികളേയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഇരയും കുറ്റവാളികളും കൗമാരക്കാരാണെന്നുള്ളത് ഞെട്ടലോടെയാണ് രാജ്യം കാണുന്നത്.
Leave a Comment