ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയലിന്‍ വായിക്കുന്ന രോഗിയുടെ വിഡിയോ വൈറല്‍. !ഡാഗ്മര്‍ ടര്‍ണര്‍ എന്ന 53 കാരിയാണ് തലയിലെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ വയലിന്‍ വായിച്ചത്. 2013 ലാണ് ഡാഗ്മറിനvLarge grade 2 glioma ട്യൂമര്‍ കണ്ടെത്തിയത്. വളരെ മെല്ലെ വികസിക്കുന്ന ഈ ട്യൂമറിനുള്ള ചികിത്സയിലായിരുന്നു ഡാഗ്മര്‍. എന്നാല്‍ ട്യൂമര്‍ കൂടുതല്‍ വളര്‍ന്നതോടെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.
തലച്ചോറിലെ വലത് ലോബില്‍ ആയിരുന്നു ട്യൂമര്‍. ശസ്ത്രക്രിയയിലുടനീളം ഡാഗ്മറിന് പൂര്‍ണബോധം ഉണ്ടായിരുന്നു. വലതുഭാഗത്തെ ചലനങ്ങളെ ബാധിക്കുന്ന തലച്ചോറിന്റെ വശത്തായിരുന്നു ട്യൂമര്‍. ഈ വശത്തെ ട്യൂമര്‍ അവരുടെ ചലനങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഇത് ശസ്ത്രക്രിയാ വേളയില്‍ തിരിച്ചറിയാന്‍ കൂടിയാണ് സങ്കീര്‍ണമായ ആറു മണിക്കൂര്‍ ശസ്ത്രക്രിയയുടെ ഇടയില്‍ ഡാഗ്മറിനോട് വയലിന്‍ വായിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.
ലണ്ടന്‍ കിങ്‌സ് കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ 90 % വിജയം ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയവേളയില്‍ വയലിന്‍ വായിക്കുന്ന രോഗിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണസുഖം നേടിയ ഡാഗ്മര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
Leave a Comment