അങ്കിത് ശര്‍മ മരിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തു

ഡല്‍ഹി: കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ മരിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തു. കൊലപാതകം, തീ വയ്പ്, അക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് താഹിറിനെതിരായി കേസെടുത്തിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ചയാണ് ജാഫറാബാദില്‍ വീടിനു സമീപത്തെ ഓവുചാലില്‍ അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതിനു പിന്നാലെ താഹിര്‍ ഹുസൈനെതിരെ അങ്കിതിന്റെ പിതാവ് പരാതിയുമായെത്തി. താഹിറിന്റെ വീടിന്റെ മുകളില്‍നിന്നുള്ള അക്രമങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് താഹിര്‍ ഹുസൈന്റെ വീട് പൂട്ടി സീല്‍ ചെയ്തു. അങ്കിത് ശര്‍മയുടെ മരണത്തില്‍ ആം ആദ്മി നേതാവിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര ആരോപിച്ചു.

ഹുസൈന്‍ കൊലപാതകിയാണ്. വടികള്‍, കല്ലുകള്‍, വെടിയുണ്ട, പെട്രോള്‍ ബോംബ് എന്നിവയുമായാണു മുഖംമൂടി ധാരികളായ അക്രമികള്‍ എത്തിയത്. താഹിര്‍ ഹുസൈന്‍ സ്ഥിരമായി മുഖ്യമന്ത്രി അരവിന്ദ് കേ!ജ്!രിവാളിനോടും ആം ആദ്മി പാര്‍ട്ടി നേതാക്കളോടും സംസാരിക്കാറുണ്ടെന്നും കപില്‍ മിശ്ര ആരോപിച്ചു. ആം ആദ്മി നേതാവിന്റെ വീടിന് മുകളില്‍നിന്ന് പെട്രോള്‍ ബോംബ് എറിഞ്ഞതായും ആരോപണമുണ്ട്. അങ്കിത് ശര്‍മയുടെ അയല്‍വാസികളും ഹുസൈനെതിരെ മൊഴി നല്‍കിയിട്ടുണ്ട്‌

pathram:
Related Post
Leave a Comment