ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു

കോഴിക്കോട്• കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് കോഴിക്കോട് ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിവ് വലുതല്ലെന്നും അപകടനില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

രക്തം വാർന്ന നിലയിൽ ജോളിയെ വാർഡൻ കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ വസ്തു എങ്ങനെ ജോളിയുടെ പക്കലെത്തിയെന്നും
പോലീസ് പരിശോധിക്കുന്നു.

pathram desk 2:
Leave a Comment