ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാറാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈശ്വരസ്മരണയിലാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിലേക്കു ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല.ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. 2015ലെ മന്ത്രിസഭയിലെ ആറു മന്ത്രിമാരും കേജ്!രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ തവണത്തെ മന്ത്രിസഭയില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. അതിനാലാണ് ഇക്കുറിയും മാറ്റം വരുത്തേണ്ടെന്നു ചിന്തിച്ചതെന്നു സിസോദിയ പറഞ്ഞു. വാരാണസി സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം. കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്റെയും 3000 സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്‌

ലൈംഗീകത സുഖമമാക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

pathram:
Related Post
Leave a Comment