40കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന നാല്‍പ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇവരെ പലതവണ പീഡിപ്പിച്ചു എന്ന കേസില്‍ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട മണിയാര്‍ കെ എപി അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ജയകുമാറാ(43)ണ് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍. എസ് എന്‍ പുരം ഇടയാടി വിളവീട്ടില്‍ സുന്ദരന്‍ (50) ആണ് അറസ്റ്റിലായ മറ്റൊരാള്‍.

കഴിഞ്ഞ 20-ാം തീയതി രാത്രിയാണ് ജയകുമാര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ വീട്ടില്‍ എത്തി പോലീസ് ആണെന്ന് പറഞ്ഞ് ജയകുമാര്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നതോടെ ജയകുമാര്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം കാട്ടി. ഉടന്‍ സ്ത്രീ കുതറി ഓടി. ജയകുമാര്‍ സ്ത്രീയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശ വാസികളെ സ്ത്രീ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.

റൂറല്‍ എസ് പി ഹരിശങ്കറുടെ നിര്‍ദേശ പ്രകാരം വനിത സെല്‍ സിഐയുടെ നേതൃത്വത്തില്‍ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് പുത്തൂര്‍ പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്‍പാകെ സ്ത്രീ മൊഴി നല്‍കി. നിരവധിതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment