പത്തുവയസ്സുകാരന്‍ ഗര്‍ഭിണി ആക്കിയെന്ന് പെണ്‍കുട്ടി: സംഭവത്തെക്കുറിച്ച് ഡോക്ടര്‍ പറയുന്നത്…

പത്തുവയസ്സുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ചെന്ന് പെണ്‍കുട്ടി. റഷ്യയിലെ സൈബീരിയയിലാണ് സംഭവം. എന്നാല്‍ പത്തുവയസ്സുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ചെന്ന് അവകാശപ്പെട്ട 13 കാരിയുടെ വാദങ്ങള്‍ തള്ളി യൂറോളജി /ആന്‍ഡ്രോളജി സ്‌പെഷലിസ്റ്റ് രംഗത്ത് എത്തിയിട്ടുണ്ട്. പയ്യനെ പരിശോധിച്ച ഡോക്ടര്‍ പറയുന്നത് ഗര്‍ഭമുണ്ടാവാന്‍ അത്യാവശ്യമായി വേണ്ട സെക്ഷ്വല്‍ ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചു തുടങ്ങാനുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ല എന്നാണ്. അവന്റെ ലൈംഗികാവയവങ്ങള്‍ ഇപ്പോഴും ശൈശവദശ പിന്നിട്ടിട്ടില്ല. ഡോക്ടറുടെ കണ്ടെത്തല്‍ പുറത്തുവന്നതോടെ റഷ്യയില്‍ ഇതിനെച്ചുറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഒരു വര്‍ഷം മുമ്പ് തങ്ങള്‍ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും കുട്ടികള്‍ പറയുന്നു. തനിക്ക് മറ്റാരുമായും ബന്ധമില്ലെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് ബാലന്‍ തന്നെയാണെന്നും പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നു. പയ്യന്‍ അതു ശരിവയ്ക്കുന്നുമുണ്ട്. ബാലന്റെ വീട്ടില്‍ വച്ചാണ് തങ്ങള്‍ ബന്ധപ്പെട്ടതെന്നും അവര്‍ പറയുന്നുണ്ട്. ഇപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി കള്ളം പറയുകയല്ലെന്ന് ഒരു സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയിരുന്നു.

രണ്ടു കുട്ടികളുടെയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ഒരു ടെലിവിഷന്‍ ഷോ വഴിയാണ് ഇരുവരുടെയും പേരുവിവരങ്ങളും ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെ പുറത്തുവന്നത്. ഷോയില്‍ ഡോ. യെവ്ജനി ഗ്രെക്കോവ് എന്ന പ്രസിദ്ധ യൂറോളജി/ആന്‍ഡ്രോളജി സ്‌പെഷലിസ്റ്റാണ് പതിമൂന്നുകാരിയുടെ ഗര്‍ഭത്തിനു കാരണം ബാലനാകാനുള്ള സാധ്യതകളെ പാടേ തള്ളിയത്.

ലബോറട്ടറി പരിശോധനകളുടെ ഫലങ്ങള്‍ മൂന്നുതവണ പരിശോധിച്ചു എന്നും ഇക്കാര്യത്തില്‍ തനിക്കുറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. അവനൊരു കുട്ടിയാണെന്നും അവന്റെ വൃഷണങ്ങള്‍ സ്‌പേം സെല്ലുകള്‍ ഉത്പാദിപ്പിച്ചു തുടങ്ങാറായിട്ടില്ലെന്നും ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ സാന്നിധ്യമില്ലെന്നും ഡോ. ഗ്രെക്കോവ് പറയുന്നു.

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ‘എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഗര്‍ഭസ്ഥശിശുവിനെ ഇല്ലാതാക്കില്ലെന്ന് മകള്‍ പറഞ്ഞു. ഞാന്‍ അവളെ പിന്തുണച്ചു.’

അച്ഛനമ്മമാരുടെ സഹായത്തോടെ തങ്ങളുടെ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയാണ് ‘കുട്ടിമാതാപിതാക്കളുടെ’ തീരുമാനം

pathram:
Related Post
Leave a Comment