കേജ്രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല. ജനത്തിരക്കു കാരണം കേജ്രിവാളിന്റെ റോഡ് ഷോ മൂന്നു മണിക്കു മുമ്പ് റിട്ടേണിങ് ഓഫിസറുടെ കെട്ടിടത്തിനു സമീപം എത്താതിരുന്നതാണു കാരണം.

നാളെ പത്രിക സമര്‍പ്പിക്കുമെന്ന് കേജ്രിവാള്‍ പറഞ്ഞു. ഇന്ന് റോഡ് ഷോയ്ക്കു ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വന്‍ ജനാവലി പങ്കെടുത്ത റോഡ് ഷോ സമാപിക്കാന്‍ വൈകിയതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അദ്ദേഹത്തിന് നാമനിര്‍ദേശ പത്രിക പൂരിപ്പിച്ച് വരണാധികാരിയുടെ ഓഫിസില്‍ എത്താനായില്ല. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. 11നു ഫലമറിയാം.

pathram:
Related Post
Leave a Comment