ക്രിസ്മസ് ദിനത്തില്‍ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കാര്‍ട്ടൂണ്‍ കഥാപാത്രം കിക്കോ

ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി. പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് കിക്കോ എത്തിയത്. റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കളില്‍നിന്നും സമ്മാനങ്ങളുണ്ടാക്കാനുള്ള വിദ്യകള്‍ കുട്ടികളെ പഠിപ്പിച്ച കിക്കോ അവരോടൊപ്പം ആടിപ്പാടുകയും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment