കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ മുതല്‍ നാലുമാസത്തേയ്ക്ക് പകല്‍ അടച്ചിടും. റണ്‍വെയുടെ അറ്റകുറ്റപണികളുടെ അവശ്യത്തിനായി വിമാനത്താവളം നവംബര്‍ 20 മുതല്‍ 220 മാര്‍ച്ച് 23 വരെയാണ് അടച്ചിടുക. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറുവരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. റീടാറിംഗിന് വേണ്ടിയാണ് വിമാനത്താവളം പകല്‍ സമയത്ത് അടയ്ക്കേണ്ടി വരുന്നതെന്ന് സിയാല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജോസഫ് പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് അധിക വിമാനസര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇത് നിലവില്‍ വരും. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അഞ്ച് അധിക സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഖരോള അറിയിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ കേരളത്തില്‍ നിന്നും ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ തയ്യാറായാല്‍ വിമാന ഇന്ധന നികുതി നിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നാം തവണയാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്.
Leave a Comment