രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോദി പങ്കെടുക്കും.
രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം മോദി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. 2014ല്‍ ആദ്യമായി പ്രധാനമന്ത്രിയായതിനു ശേഷം മോദി സന്ദര്‍ശിച്ച ആദ്യ രാജ്യവും ഭൂട്ടാനായിരുന്നു.
Leave a Comment