രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിച്ച് ബി.ജ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370 വിഷയങ്ങളിലാണ് ചൗഹാന്റെ ആക്ഷേപം.
ജവഹര്‍ലാല്‍ നെഹ്റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍കാരെ തുരത്തുമ്പോള്‍ നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം പാക്കിസ്ഥാന്റെ അധീനതയിലായി. കുറച്ച് ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കശ്മീരും ഇന്ത്യയുടേതാകുമായിരുന്നെന്നും ചൗഹാന്‍ പറഞ്ഞു.
നെഹ്റു ചെയ്ത രണ്ടാമത്തെ കുറ്റകൃത്യം ആര്‍ട്ടിക്കിള്‍ 370 വിഷയത്തിലാണെന്ന് ചൗഹാന്‍ പറഞ്ഞു. ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് ഭരണാധികാരികളും എങ്ങനെയാണ് ഉണ്ടാവുക. ഇത് അനീതിയും രാജ്യത്തിനെതിരായ കുറ്റകൃത്യവുമാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment