രാമായണത്തിലെ ജഡായു പക്ഷി കൊല്ലം ചടയമംഗലത്തെ ജഡായുപാറയില്‍ കഴിഞ്ഞ ദിവസമെത്തി എന്ന രീതിയില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യമെന്താണ്..? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയാണ് ചിറക് വിടര്‍ത്തി ഒരു മലയുടെ മുകളില്‍ നിന്ന് പറന്നുയരുന്ന ഈ പക്ഷി. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ ചടയമംഗത്തെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ജന്റീനയില്‍ നിന്ന് ചിത്രീകരിച്ചതാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ജഡായുപാറയിലെത്തിയ ജഡായുവെന്ന കുറിപ്പില്‍ പ്രചരിക്കുന്ന ഈ വീഡിയോ 2014ല്‍ അര്‍ജന്റീനിയയില്‍ നിന്ന് എടുത്തതാണ്. വീഡിയോയില്‍ കാണുന്നത് കോണ്ടോ എന്ന പക്ഷിയാണ് ഇത്. വലിയ ചിറകുകളോട് കൂടിയ ഇവ കഴുകന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയാണ്.
വീഡിയോയില്‍ കാണുന്ന കോണ്ടോ പക്ഷിയെ വിഷബാധയേറ്റ നിലയിലാണ് കണ്ടെത്തിയത്. അന്ന് ഈ പക്ഷിയെ അര്‍ജന്റീനയിലെ ഒരു മൃഗശാലയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ വീഡിയോ പലപേരുകളില്‍ പ്രചരിച്ചിരുന്നു.
നേരത്തെ കര്‍ണാടകയില്‍ എത്തിയ രാമായണത്തിലെ പക്ഷിയെന്ന പേരിലും ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇത്തവണ ജഡായുപാറയില്‍ എത്തിയ രാമയണത്തിലെ പക്ഷിയെന്ന പേരിലാണ് പ്രചരിക്കപ്പെടുന്നത്. ഒറ്റനോട്ടത്തില്‍ ജഡായുപാറയ്ക്ക് സമാനമായ ഒരു സ്ഥലത്ത് നിന്നുളളതാണ് ദൃശ്യങ്ങള്‍. അതിനാല്‍തന്നെ ഇത് ജഡായു പാറയാണെന്ന് നിരവധിയാളുകളാണ് തെറ്റിദ്ധരിക്കുന്നത്.
2014 ല്‍ പ്രചരിച്ച വീഡിയോ…
Leave a Comment