കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഇത് കൂടാതെ രാജ് കുമാറിന്റെ കുടുംബത്തിലെ നാലു പേര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. രാജ്കുമാറിന്റെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് പണം നല്‍കുക. ഒരാള്‍ക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 16 ലക്ഷം രൂപ നല്‍കും.

ജൂണ്‍ 12 നാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 21 നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment