വനിതാ പൊലീസ് മര്‍ദ്ദിച്ചു; പണമിടപാടിന് പിന്നില്‍ മലപ്പുറത്തെ നാസര്‍; ഉരുട്ടിക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തൊടുപുഴ: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ പോലീസ് മര്‍ദ്ദിച്ചതായി കേസില്‍ ജാമ്യത്തിലിറങ്ങിയ മഞ്ജു. അതേ സമയം കേസില്‍ അറസ്റ്റ് ചെയ്ത തന്നേയും ശാലിനിയേയും വനിതാ പോലീസ് മര്‍ദ്ദിച്ചതായും മഞ്ജു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മഞ്ജു ഇങ്ങനെ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ ഹരിത ചിട്ടികമ്പനിയിലെ ജീവനക്കാരിയാണ് മഞ്ജു.

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനെ പോലീസ് മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചില്ല. കസ്റ്റഡിയിലായിരിക്കെ വനിതാ ഉദ്യോഗസ്ഥയായ ഗീതു തന്നെ മര്‍ദ്ദിച്ചു. മറ്റൊരു പ്രതിയായ ശാലിനിയേയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ അത് ആരാണെന്ന് അറിയില്ല.

2,30,000 ശാലിനിയുടെ കൈയിലും കുമാറിന്റെ കൈയില്‍ 75,000 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. 4.63 കോടി രൂപ അക്കൗണ്ടിലുണ്ടെന്നാണ് രാജ്കുമാര്‍ പറഞ്ഞിരുന്നത്. പണം കുട്ടിക്കാനം ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. വണ്ടിപ്പെരിയാറില്‍ ചിറ്റപ്പന്റെ വീട്ടിലാണ് ശാലിനിയും രാജ്കുമാറും താമസിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എല്ലാ ദിവസം ഹെഡ് ഓഫീസായ മലപ്പുറത്ത് നിന്നെത്തി പണം ശേഖരിക്കുകയാണ് പതിവ് എന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. ഓഫീസില്‍ നിന്ന് രാജ്കുമാറിനെ കുമളിയില്‍ വണ്ടിയില്‍ ഇറക്കിവിടുകയാണ് പതിവ്. എന്നാല്‍ പണം കൈമാറുന്നതാര്‍ക്കാണെന്ന് അറിയില്ല.

തനിക്ക് സ്ഥാപനത്തിന്റെ പേരില്‍ അക്കൗണ്ട് ഇല്ല. മലപ്പുറത്തെ നാസര്‍ എന്ന അഭിഭാഷകനാണ് ഇടപാടിന് പിന്നില്‍. ഇവരോടൊപ്പം രാജു എന്നയാളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങളറിയില്ല. പണമിടപാടില്‍ തനിക്ക് ബന്ധമില്ല. രാജകുമാറിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയില്ലെന്നും മഞ്ജു വ്യക്തമാക്കി.

അതേ സമയം ഇരുവരും രണ്ട് ലക്ഷത്തോളം രൂപയുടെ വീട്ടുസാധനങ്ങളും വീട് വാടകയ്ക്കെടുക്കുകയുമൊക്കെ ചെയ്തു. അതിനെ തുടര്‍ന്ന് ഈ പണമാണ് ഉപയോഗിക്കുന്നതെന്ന സംശയത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലായത്. എന്നാല്‍ അവിടേക്ക് നാട്ടുകാര്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയില്ല.

കേസില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ളതായി പങ്കുള്ളതായി അറിയില്ല. രാജ്കുമാറുമായി തനിക്ക് രണ്ടു മാസത്തെ പരിചയം മാത്രമേയുള്ളു. ചിട്ടിക്കമ്പനിയുമായി നേിരിട്ട് ബന്ധമില്ലെന്നും മഞ്ജു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍..

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment