വാളയാറില്‍ വാഹനാപകടം; കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

പാലക്കാട്: വാളയാറില്‍ കണ്ടെയ്നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്നി വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ഇവര്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്.

വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്.

എന്താണ് അപകടകാരണമെന്ന് വ്യക്തമല്ലെങ്കിലും നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലേക്ക് മാരുതി വാന്‍ ഇടിച്ചുകയറുകയായിരുന്നു. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഹരിയാന രജിസ്ട്രേഷനുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.

pathram:
Related Post
Leave a Comment