തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി. അന്വേഷണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു.
അഫ്‌സല്‍, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡിആര്‍ഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല . പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ആരാഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
ഇതോടൊപ്പം കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോള്‍ ജോസ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ആണ് കോടതിയില്‍ നിന്നും ഈ പരാമര്‍ശമുണ്ടായത്. കേസ് ഉച്ചയ്ക്ക് ശേഷം 1.45-ന് ശേഷം വീണ്ടും പരിഗണിക്കും. കേസ് ഡയറി പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം എന്നും കോടതി അറിയിച്ചു.
Leave a Comment