കല്ലട ബസില്‍ പീഡന ശ്രമം; രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കല്ലട ബസില്‍ പീഡന ശ്രമം നടന്നതായി യുവതിയുടെ പരാതി. തമിഴ്നാട് സ്വദേശിനിയാണ് ബസ്സിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സ്ലീപ്പര്‍ ക്ലാസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമം നടന്നത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

ബസിന്റെ രണ്ടാം ഡ്രൈവര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെച്ചു. ഇതുകണ്ട സഹയാത്രികര്‍ ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി.

pathram:
Leave a Comment